തിരുവനന്തപുരം: പൊലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയിൽ യോഗ്യത നേടിയ മൂന്ന് കമ്പനികൾ സമർപ്പിച്ച സാമ്പത്തിക ടെൻഡർ ഇന്ന് പരിശോധിക്കും.
ചിപ്സൺ ഏവിയേഷൻ, ഒ.എസ്.എസ് എയർമാനേജ്മെന്റ്, ഹെലിവേ ചാർട്ടേഴ്സ് കമ്പനികളാണ് യോഗ്യത നേടിയത്. തമിഴ്നാട്, ഒഡിഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്ന കമ്പനികളാണിത്. സാമ്പത്തിക ബിഡിൽ കൂടി യോഗ്യത നേടുന്ന കമ്പനിക്കാവും യോഗ്യത. ഈയാഴ്ച നടപടികൾ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |