തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കണമെന്ന് തദ്ദേശ വകുപ്പിനോട് വനം വകുപ്പിന്റെ ശുപാർശ. ബഫർ സോൺ ഉൾപ്പെടുന്ന 115 പഞ്ചായത്തുകളിലാണ് വേണ്ടത്. ഉത്തരവ് വൈകാതെ ഉണ്ടാകും.
ബഫർ സോൺ ഉൾപ്പെടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് കേരള റിമോർട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും ഹെൽപ്പ് ഡെസ്കിൽ നിന്ന് ജനങ്ങൾക്ക് പരിശോധിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് പരാതികളും നൽകാം. കുടുംബശ്രീയിലെ പരിശീലനം ലഭിച്ച അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുന്ന രീതിയിലാകും ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |