
തിരുവനന്തപുരം: ഡി.ഐ.ജിമാരായ പുട്ടവിമലാദിത്യ, എസ്.അജീതാബീഗം, ആർ.നിശാന്തിനി, എസ്.സതീഷ് ബിനോ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകി. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐ.ജിയാക്കി. പുട്ടവിമലാദിത്യ ഇന്റേണൽ സെക്യൂരിറ്റി ഐ.ജി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയുമുണ്ട്. അജീതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിൽ നിയമിച്ചു. സതീഷ് ബിനോയെ സായുധ ബറ്റാലിയനിലും.
ജി.ശിവവിക്രം, അരുൾ ബി.കൃഷ്ണ, ജെ.ഹിമേന്ദ്രനാഥ് എന്നിവർക്ക് ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം നൽകി. അരുൾ ബി.കൃഷ്ണയെ തൃശൂർ റേഞ്ചിലും ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ചിലും നിയമിച്ചു. എസ്.പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി.കിരണിനെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേനാ ആസ്ഥാനത്തും നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |