തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ, പ്രമുഖ ഐ.എ.എസ് പരീക്ഷാ പരീക്ഷാ പരിശീലന കേന്ദ്രമായ എ.എൽ.എസ് ഐ.എ.എസിന്റെ തിരുവനന്തപുരം ശാഖയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം. അഖിലേന്ത്യാ തലത്തിൽ 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കര ഉൾപ്പെടെ 12 മലയാളികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു.
ഒ.വി. ആൽഫ്രഡ് (റാങ്ക്: 57), റോജ എസ്. രാജൻ (108), സിദ്ധാർത്ഥ് രാംകുമാർ (189), എസ്. ഗൗതംരാജ് (210), ജിതിൻ കൃഷ്ണൻ (278), ഹൃദ്യ വിജയൻ (317), അഞ്ജലി ഭാവന (463), ഒ. അപർണ (475), ആതിര എസ്. കുമാർ (477), സൗരവ് (535), ഷാഹിൻ ജിത്തു (553) എന്നിവരാണ് മറ്റു മലയാളികൾ. പുറമേ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള എട്ടു വിദ്യാർത്ഥികളും മികച്ച റാങ്കുകൾ കരസ്ഥമാക്കി.
ചിട്ടയോടെയുള്ള പഠനക്രമം, പ്രതിവാര പരീക്ഷകൾ, ആധുനിക പഠന സാമഗ്രികൾ, മികച്ച അക്കാഡമിക് ഡെലിവറി തുടങ്ങിയ സവിശേഷതകളാണ് എ.എൽ.എസിന്റെ തിളക്കമാർന്ന വിജയത്തിനു പിന്നിലെന്ന് സീനിയർ മെന്റർമാരായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |