തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ സംസ്ഥാന കലോത്സവം 'വിബ്ജിയോർ ഓണവില്ലി"ന് തുടക്കം. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ കലോത്സവം ഉദ്ഘാടനവും തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജോസഫ് ജോർജ് അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ ഡോ.അശോക വത്സല, ഡോ.പി.എൻ.അജിത, ഡോ.സുദർശൻ, ഡോ.ബിജോൺ ജോൺസൺ, ഡോ.ബേബി തോമസ്, ഡോ.പവൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. പോയിന്റ് കൂടുതലുള്ള ജില്ലയ്ക്ക് ഡോ.ജോർജ് മാത്യു മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.എൻ.രാഘവൻ, സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, ഗായിക ഇന്ദുലേഖ വാര്യർ, ആർട്ടിസ്റ്റ് ജെ.ആർ.പ്രസാദ്, ഡോ.എ.മാർത്താണ്ഡ പിള്ള, ഡോ.പി.ഗോപികുമാർ, ഡോ.എം.എൻ.മേനോൻ എന്നിവർ പങ്കെടുക്കും.
ഗുരുവായൂർ ദേവസ്വത്തിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി:റിക്രൂട്ട്മെന്റ് നടപടികൾ ചോദ്യം ചെയ്ത് 31 താൽക്കാലിക ജീവനക്കാർ സമർപ്പിച്ച ഹർജിയിൽ ഗുരുവായൂർ ദേവസ്വത്തിന് സുപ്രീംകോടതി നോട്ടീസ്.ഇവരെ തത്കാലം പിരിച്ചുവിടരുതെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.ശുചീകരണം,വിളക്ക് വൃത്തിയാക്കൽ,റൂം ബോയ് തുടങ്ങിയ തസ്തികകളിലേക്ക് മാർച്ചിൽ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.ഇതിലെ നടപടികൾ കോടതിയുടെ അന്തിമതീർപ്പ് വരുന്നതു വരെ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പട്ടിട്ടുണ്ട്.സ്ഥിരനിയമനം നൽകണമെന്ന 242 താത്കാലിക ജീവനക്കാരുടെ ആവശ്യം 2024 ജൂലായിൽ സുപ്രീംകോടതി തള്ളിയിരുന്നു.
വാഹന പരിശോധന നടത്തി പിഴ
ഈടാക്കാൻ ഗ്രേഡ് എസ്.ഐക്ക്
അധികാരമില്ല: ഹൈക്കോടതി
കൊച്ചി: മോട്ടോർ വാഹന നിയമപ്രകാരം വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സർക്കാർ വിജ്ഞാപന പ്രകാരം ഇതിനുള്ള അധികാരം സബ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ 7000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഘ്നേഷ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്.ഗ്രേഡ് എസ്.ഐമാരെ വാഹന പരിശോധനയ്ക്കായി നിയോഗിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദ്ദേശവും നൽകി.
നിഷിൽ ഓൺലൈൻ സെമിനാർ 25 ന്
തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്),സാമൂഹ്യനീതിവകുപ്പും സംയുക്തമായി നടത്തുന്ന നിഡാസിന്റെ ഭാഗമായി 'ലൈംഗികതയും ഒക്യുപേഷണൽ തെറാപ്പിയും: ഭിന്നശേഷിയുള്ളവർക്കായുള്ള സമീപനങ്ങൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു.25ന് രാവിലെ 10:30 മുതൽ 12:00 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണം നടക്കും.ലിങ്ക്: https://meet.google.com/bip-juco-cer.വിവരങ്ങൾക്ക് : 8848683261,www.nidas.nish.ac.in/.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |