SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 AM IST

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് ജൂണിൽ പൂർത്തിയാവും

Increase Font Size Decrease Font Size Print Page
industry-

തിരുവനന്തപുരം: അഞ്ച് വർഷത്തിനകം 22,000 പേർക്ക് നേരിട്ട് തൊഴിലവസരവും 10,000 കോടി നിക്ഷേപവും പ്രതീക്ഷിക്കുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ പാലക്കാട് ജില്ലയിലെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജൂണിൽ പൂർത്തിയാവും. 80,000 പേർക്ക് പരോക്ഷ തൊഴിലവസരങ്ങൾ ലഭിച്ചേക്കാവുന്ന പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ സംസ്ഥാനത്തിന് 500 കോടിയിലേറെ പ്രതിവർഷ നികുതി വരുമാനത്തിന് സാദ്ധ്യതയുണ്ട്.

കേരള ഇൻഡസ്ട്രിയൽ കൊറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷനും (കെ.ഐ.സി.ഡി.സി) നാഷണൽ ഇൻഡസ്ട്രിയൽ കൊറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ളിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

പാലക്കാട് നോഡിന് 1710. 45 ഏക്കറും കൊച്ചി നോഡിന് 358 ഏക്കറുമുൾപ്പെടെ 2000ത്തിലധികം ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രയ്ക്കാണ് സ്ഥലമേറ്റെടുക്കൽ ചുമതല. 1789.91 കോടിയാണ് പാലക്കാട്ട് സ്ഥലമെടുപ്പിന് വേണ്ടത്.

പാലക്കാട് കണ്ണമ്പ്ര, പുതുശ്ശേരി മേഖലകളിലായി വേണ്ട 1,328 ഏക്കറിൽ 1,152.23 ഏക്കർ (80 %) ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി രണ്ട് മാസത്തിനകം ഏറ്രെടുക്കും. പുതുശ്ശേരിയിലെ മൂന്നാം ഘട്ടത്തിന് 269.37 ഏക്കർ കൂടി വേണം. ഒരു വർഷം മുമ്പ് തുടങ്ങിയ ഏറ്റെടുക്കൽ ജോലികൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സ്ഥലത്തിന് പണം നൽകുക.

കൊച്ചിയിൽ 358 ഏക്കർ സ്ഥലമേറ്രെടുക്കാൻ 840 കോടിയാണ് വേണ്ടത്. കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് സ്ഥലമെടുപ്പ് തുടങ്ങും.

സംരംഭങ്ങൾ

ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉത്പന്ന യൂണിറ്രുകൾ, ഇലക്ട്രിക്കൽ ഉപകരണ അസംബ്ളി യൂണിറ്റുകൾ, ടെക്സ്റ്റൈൽ വ്യവസായം , ധാതു വ്യവസായം, റബ്ബർ അധിഷ്ഠിത വ്യവസായം, പ്ളാസ്റ്രിക് ഉത്പന്നങ്ങൾ , പ്രതിരോധ, വ്യോമയാന ഉത്പന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സംരംഭങ്ങളാവും ഇവിടെ കൊണ്ടുവരിക.

'' കൊച്ചി നോഡ് അടുത്ത ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിലും അതിന്റെ സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാനുള്ള നടപടികളായിട്ടുണ്ട്. വൈകാതെ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങാനാവും.

പി. രാജീവ്

വ്യവസായ വകുപ്പ് മന്ത്രി

ഏറ്റെടുക്കേണ്ടത്

2000 ഏക്കർ

1710. 45 ഏക്കർ

പാലക്കാട് നോഡ്

358 ഏക്കർ

കൊച്ചി നോഡ്

1789.91 കോടി

പാലക്കാട്ടേക്ക് വേണ്ടത്

22,000 പേർക്ക്

തൊഴിലവസരം

80,000 പേർക്ക്

പരോക്ഷ തൊഴിലവസരം

10,000 കോടി

പ്രതീക്ഷിക്കുന്ന നിക്ഷേപം

500 കോടി

പ്രതീക്ഷിക്കുന്ന നികുതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INDUSTRY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.