തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി.ആർക്ക് (2021 സ്കീം) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും,ബി.ആർക്ക് (2016 സ്കീം) നാലാം സെമസ്റ്റർ റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയും ഇന്റഗ്രേറ്റഡ് എം.സി.എ ഒമ്പതാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.ആർക്ക് പുനർമൂല്യനിർണയത്തിന് 22വരെയും എം.സി.എ ഉത്തരക്കടലാസിന്റെ പകർപ്പിന് 16വരെയും അപേക്ഷിക്കാം.
സ്പെഷ്യൽ
അലോട്ട്മെന്റ്
തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാർമസി,മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിനുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് www.lbscentre.kerala.gov.inൽ 13ന് രാവിലെ 11വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് 13ന് പ്രസിദ്ധീകരിക്കും. ഫോൺ:04712560363, 364.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് സർവകലാശാലകൾ, സർക്കാർ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ ബിരുദവിദ്യാർത്ഥികൾക്ക് 20വരെ അപേക്ഷിക്കാം. രജിസ്ട്രേഷന് പ്രിന്റ് ഔട്ടും രേഖകളും സ്ഥാപനമേധാവിക്ക് 25വരെ നൽകാമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പഠനഭാരം കുറയ്ക്കാൻ ഒഴിവാക്കിയ പാഠഭാഗവും എൻട്രൻസ് സിലബസിൽ
തിരുവനന്തപുരം: പഠനഭാരം കുറയ്ക്കാനായി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങളും എൻജിനിയറിംഗ് എൻട്രൻസിനുള്ള സിലബസിൽ. ഹയർസെക്കൻഡറി പരീക്ഷയിൽ ഈ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കിയെങ്കിലും എൻട്രൻസിൽ ഇതുണ്ടാവും. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഒഴിവാക്കിയ പാഠഭാഗങ്ങളിലെ ചോദ്യങ്ങൾക്ക് ചോയ്സ് അനുവദിക്കാനാണ് തീരുമാനം. മേയ് 17നാണ് എൻജിനിയറിംഗ് എൻട്രൻസ്.
പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത് സംസ്ഥാനവും അംഗീകരിച്ചതിനാൽ സ്കൂളുകളിൽ പഠിപ്പിച്ചിട്ടില്ല. പ്രവേശന പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നേടാത്തവർക്ക് ഈ പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രയാസകരമായിരിക്കും. നീറ്റ് പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് എ, ബി പാർട്ടുകളുണ്ടാവും. ബി- പാർട്ടിലെ 15ചോദ്യങ്ങളിൽ 10എണ്ണത്തിനേ ഉത്തരം നൽകേണ്ടതുള്ളൂ. പാഠഭാഗങ്ങൾ കുറച്ചത് എൻട്രൻസ് കമ്മിഷണറേറ്റിനെ അറിയിക്കാത്തതാണ് പ്രശ്നമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |