കൊച്ചി:അദ്ധ്യാപകർ,സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ,വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർക്കായി നാഷണൽ കൗൺസിൽ ഒഫ് എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയ്നിംഗ് (NCERT)നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് ആൻഡ് കൗൺസിലിംഗിന് (DCGC) നവംബർ 5 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: ncert.nic.in. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രൊഫഷണൽ കഴിവുകൾ രാജ്യവ്യാപകമായി ഉയർത്തുകയാണ് കോഴ്സിന്റെ ലക്ഷ്യം.ഒരു വർഷം നീളുന്ന കോഴ്സ് മൂന്നു ഘട്ടങ്ങളായാണ് നടക്കുക.2026 ജനുവരി മുതൽ ജൂൺ വരെ നീളുന്ന ഒന്നാം ഘട്ടം ഓൺലൈൻ മോഡിലായിരിക്കും.ജൂലായ് മുതൽ സെപ്തംബർ വരെ നീളുന്ന രണ്ടാം ഘട്ടം ഓഫ് ലൈൻ മോഡിൽ നടക്കും.പരിശീലകന്റെ നാട്ടിലോ വിദ്യാഭ്യാ സ്ഥാപനത്തിലോ നടത്തുന്ന ഇന്റേൺഷിപ്പാണ് മൂന്നാം ഘട്ടം.ഇത് ഒക്ടോബർ മുതൽ ഡിസംബർ വരെ നീളും.NCERTയുടെ ഡൽഹി,അജ്മീർ, ഭോപ്പാൽ,ഭുവനേശ്വർ,മൈസൂർ,ഷില്ലോംഗ് സെന്ററുകളാണ് കോഴ്സ് നടത്തുന്നത്.ഓരോ സെന്ററിലും പരമാവധി 50 പേർക്കാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |