
ഒന്ന്, രണ്ട് സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ ഫെബ്രുവരി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അവസാന വർഷ ബി.ബി.എ മാർച്ച് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഏപ്രിൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ 2024 അഡ്മിഷൻ 2024 സ്കീം), പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.കോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് പ്രവേശനത്തിന് മാർച്ച് 20 വരെ അപേക്ഷിക്കാം. ഫോൺ : 8075019568, 8547281985.
സർവകലാശാലാ യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക സർവകലാശാല വെബ്സൈറ്റിൽ.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 5, 6 തീയതികളിൽ മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ എം.എഡ് സ്പെഷ്യൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ദ്വിവത്സര 2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷ മാർച്ച് 18 ന് നടക്കും. മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
ജർമനിയിൽ നഴ്സിംഗ് പഠിക്കാം
ജർമനിയിൽ കോഴ്സ് ഫീ ഇല്ലാതെ, സ്റ്റൈപെൻഡോടെ നഴ്സിംഗ് പഠനത്തിനും ജോലിക്കും അവസരം. കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാമിന്റെ ഭാഗമായാണിത്. 20 ഒഴിവാണ് ഇപ്പോഴുള്ളത്. ജർമനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സ് ട്രെയ്നിംഗാണ് പ്രോഗ്രാം വഴി ലഭിക്കുക. ജർമനിയിലെ വിവിധ ആശുപത്രികൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിലായിരിക്കും പഠനശേഷം ഇവർക്ക് നിയമനം.
യോഗ്യത:- ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ജർമൻ ഭാഷയിൽ B1, B2 ലെവൽ പാസായിരിക്കണം. ജൂനിയർ റെഡ് ക്രോസ് അംഗത്വമുള്ളവർക്ക് അധിക പരിഗണന ലഭിക്കും. 18നും 27നും ഇടയ്ക്ക് പ്രായമുള്ള കേരളീയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്: www.norkaroots.kerala.gov.in.
അവസാന തീയതി: മാർച്ച് 7.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2770577, 2770536.
ഓർമിക്കാൻ...
1. ഇഗ്നോ രജിസ്ട്രേഷൻ:- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന BEd, BSc Nursing (Post Basic), പി.ജി ഡിപ്ലോമ ഇൻ റൂറൽ & പ്ലാന്റേഷൻ മാനേജ്മെന്റ് (PGDRPC) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 10ലേക്ക് നീട്ടി. മാർച്ച് 29നാണ് എൻട്രൻസ് പരീക്ഷ. വെബ്സൈറ്റ്: ignou.ac.in
2. AISSEE ഫലം:- സൈനിക സ്കൂൾ 6, 9 ക്ലാസുകളിലെ പ്രവേശനത്തിനായി എൻ.ടി.എ നടത്തിയ AISSEE പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in
പി.എസ്.സിഅഭിമുഖം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ സോഷ്യൽ സയൻസ് (കാറ്റഗറി നമ്പർ374/2022) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പുനരളവെടുപ്പ്
വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 524/2024, 564/2024-വിശ്വകർമ്മ, 565/2024-പട്ടികജാതി, 566/2024-ഒ.ബി.സി.) തസ്തികയുടെ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ, അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |