SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.16 PM IST

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സാദ്ധ്യതാ പട്ടികയും ചുരുക്കപ്പട്ടി​കയും പ്രസിദ്ധീകരിച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: 29.03.2025 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ കലാനിലയം സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ (ആയുർവേദ),വെറ്റിനറി സർജൻ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്,വർക്ക് സൂപ്രണ്ട്,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്,ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇ.ഡി.പി), കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളുടെ ചുരുക്കപ്പട്ടികയും, പ്ലംബർ, ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളുടെ സാദ്ധ്യതാ പട്ടികയും പ്രസിദ്ധീകരിച്ചു. പട്ടികകളിൽ ഉൾപ്പെട്ടവർ പേര്, വയസ്സ്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ 20ന് മുമ്പ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് അസ്സൽ രേഖകൾ ഹാജരാക്കണം.

20ന് മുമ്പ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. വി​ശദവിവരങ്ങൾക്ക് www.kdrb.kerala.gov.in .

പി.​ജി.​ ​മെ​ഡി​ക്ക​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​താ​ൽ​ക്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജി​യ​ണ​ൽ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​ർ​ ​(​ആ​ർ​സി​സി​)​ലെ​യും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളു​ടെ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​താ​ൽ​ക്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ 15​ന് ​ഉ​ച്ച​യ്ക് 2​ ​മ​ണി​ക്ക് ​മു​മ്പാ​യി​ ​അ​റി​യി​ക്കേ​ണ്ട​താ​ണ്.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്‌​ ​വെ​ബ്സൈ​റ്റി​ൽ.​ഹെ​ൽ​പ് ​ലൈ​ൻ​:​ 04712525300

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY