തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷ കെ-മാറ്റ് മേയ് 7 ന് നടത്തും. അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം പരീക്ഷയ്ക്കെത്തണം. ആപ്ലിക്കേഷൻ നമ്പർ മറന്നുപോയവർ 'Forgot Application Number" എന്ന ലിങ്കിൽ വിവരങ്ങൾ നൽകിയാൽ നമ്പർ ലഭിക്കും. ഹെൽപ്പ് ലൈൻ: 04712525300
റിസർച്ച് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം: കേരളസർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ എവല്യൂഷണറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 'ഫിസിയോളജിക്കൽ ആന്റ് മോളിക്കുലാർ മെക്കാനിസം ഓഫ് സ്ട്രെസ് റെസ്പോൺസ് ആന്റ് ടോളറൻസ് ഇൻ ഫിഷ്" എന്ന വിഷയത്തിൽ റിസർച്ച് അസോസിയേറ്റിന്റേയും ജൂനിയർ റിസർച്ച് ഫെല്ലോയുടെയും ഒഴിവിൽ മേയ് 12നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.keralauniversity.ac.in/jobs
എർത്ത് സയൻസ് സ്റ്റഡീസിൽ റിസർച്ച്സ്റ്റാഫ്
തിരുവനന്തപുരം:തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 23 റിസർച്ച് സ്റ്റാഫ് തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ മേയ് 4, 5 തീയതികളിൽ. പ്രോജക്ട് അസോഷ്യേറ്റ്, ഫീൽഡ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് സയന്റിസ്റ്റ് തുടങ്ങിയ ഒഴിവുകളാണ്. പ്രായപരിധി: ഫീൽഡ് അസിസ്റ്റന്റ്/ ടെക്നിക്കൽ അസിസ്റ്റന്റ് -50, പ്രോജക്ട് അസോഷ്യേറ്റ് - 35, പ്രോജക്ട് സയന്റിസ്റ്റ് - 35, പ്രോജക്ട് സയന്റിസ്റ്റ് - 40. വിവരങ്ങൾക്ക് www.ncess.gov.in
സ്കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ ഡയറക്ടർ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുപ്രധാന സ്ഥാപനമായ ഭോപാലിലെ സ്കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ ഡയറക്ടർ പോസ്റ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട മെയിൽ: https://recruitmentpoflal.mnit,ac.in, പ്രതിഫലം 2,10,000, ഇതോടൊപ്പം 11,250 രൂപ അലവൻസും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അഞ്ചുവർഷത്തേക്കാണ് നിയമനം. 65 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 31. ആർക്കിടെക്ടർ/ പ്ലാനിംഗ് പി.ജി ബിരുദവും പി.എച്ച്.ഡിയുമുള്ളവർക്ക് അപേക്ഷിക്കാം. പതിനഞ്ചുവർഷത്തെ അദ്ധ്യാപന പരിചയം വേണം. അതിൽ അഞ്ചുവർഷം പ്രൊഫസറുമായിരിക്കണം. വിശദവിവരങ്ങൾക്ക്: www.education.gov.in, www.spabhopal.ac.in
കുസാറ്റിൽ നിയമനം
കൊച്ചി. കുസാറ്റിലെ പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആന്റ് പ്രോട്ടോകോൾ (ഐ.സി.ആർ.ഇ.പി) സിൽ കരാറിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും. നിയമത്തിൽ ബിരുദാനന്തരബിരുദം വേണം. പ്രായപരിധി 35. അപേക്ഷകൾ icrep.cusat.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് icrep@cusat.ac.in ലേക്ക് അയക്കണം. ഫോൺ: 80780 19688
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |