തിരുവനന്തപുരം: രൂപമാറ്റം വരുത്തിയും സൈലൻസറും ഹോണും മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിച്ചും തീവ്ര പ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചും നിരത്തുകളിൽ അഭ്യാസം പ്രകടനവും മൽസരയോട്ടവും നടത്തിയും, അമിത വേഗതയിലും അപകടകരമായും ഓടിച്ചും റോഡ് സുരക്ഷയ്ക്കും സ്വൈര ജീവിതത്തിനും ഭീഷണി സൃഷ്ടിക്കുന്ന വാഹനങ്ങളെയും ഡ്രൈവർമാരെയും പറ്റിയുള്ള വിവരങ്ങൾ ഫോട്ടോയും വീഡിയോയും സ്ഥലവിവരവും സഹിതം ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മാരെ വാട്സാപ്പിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കും.
മൊബൈൽ നമ്പരുകൾ
1. തിരുവനന്തപുരം 9188961001
2. കൊല്ലം 9188961002
3. പത്തനംതിട്ട 9188961003
4. ആലപ്പുഴ 9188961004
5. കോട്ടയം 9188961005
6.ഇടുക്കി 9188961006
7. എറണാകുളം 9188961007
8. തൃശൂർ 9188961008
9. പാലക്കാട് 9188961009
10. മലപ്പുറം 9188961010
11. കോഴിക്കോട് 9188961011
12. വയനാട് 9188961012
13. കണ്ണൂർ 9188961013
14. കാസർകോട് 9188961014
ഓപ്പറേഷൻ ഫോക്കസ് ഇന്നലെ
രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങൾ 48
സ്പീഡ് ഗവർണർ പ്രവർത്തിക്കാത്തത് 92
തീവ്രപ്രകാശ സംവിധാനം- 754
ആകെ 1050
ചുമത്തിയ പിഴ 14,54,550 രൂപ
പിഴ ഒടുക്കിയത് 1,93,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |