കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ രണ്ടാഴ്ചയായി കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അത്യന്തം ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ക്രമീകരിക്കുന്ന എക്മോ (എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഒാക്സിജനേഷൻ) ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. രക്തസമ്മർദ്ദവും രക്തത്തിലെ ഓക്സിജന്റെ അളവും മാറ്റമില്ലാതെ തുടരുകയാണ്. വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളെ രോഗം ബാധിച്ചതായും അണുബാധ ഉണ്ടായതായും സൂചനയുണ്ട്.
സംസ്ഥാന സർക്കാർ നിയോഗിച്ച കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു. മന്ത്രി പി. രാജീവ്, ചലച്ചിത്ര സംഘടനകളുടെ ഭാരവാഹികളായ ഇടവേള ബാബു, ബി. ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ് തുടങ്ങിയവർ ഇന്നലെ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. അർബുദരോഗത്തിന് ഡോ.വി.പി. ഗംഗാധരന്റെ ചികിത്സയിലാണ് ഇന്നസെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |