
തിരുവനന്തപുരം: ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹം ബ്ലൂബേർഡ് ബ്ലോക്ക് - 2 ഐ.എസ്.ആർ.ഒ ഇന്ന് വിക്ഷേപിക്കും. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയാണ് വിക്ഷേപണം. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്. ഇതോടെ ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളും സമീപഭാവിയിൽ കാലഹരണപ്പെടും.
ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവിക്ഷേപണമാണ് ഇന്ന് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിൽ നടക്കുന്നത്. 6500കിലോഗ്രാമാണ് ഭാരം. ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 റോക്കറ്റിലാണ് വിക്ഷേപണം. ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലെയാണ് ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും വലിയ വാണിജ്യ വാർത്താവിനിമയ ഉപഗ്രമെന്ന ഖ്യാതിയും ബ്ലൂബേർഡ് ബ്ലോക്ക് - 2 സ്വന്തമാക്കും.
കാട്ടിലും കടലിലും അതിവേഗ ഇന്റർനെറ്റ്
ഡേറ്റാ പ്രവാഹം കടലിൽ നിന്ന് ബഹിരാകാശത്തേക്ക് മാറും
മൊബൈലുമായി നിൽക്കുന്നത് മരുഭൂമിയിലോ, ഉൾക്കടലിലോ, കൊടും കാട്ടിലോ, പവർതത്തിലോ ആയാലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
ഇന്റർനെറ്റിനായി ലോകമെമ്പാടും സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വലിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കേബിൾ ശൃംഖല സമീപഭാവിയിൽ അപ്രസക്തമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |