SignIn
Kerala Kaumudi Online
Thursday, 12 March 2026 9.35 PM IST

'ആരെയൊക്കെ വിളിക്കണമെന്ന് കേരള സർക്കാർ പറയണമായിരുന്നു'; ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പ്രതികരിച്ച് സുരേഷ്  ഗോപി

Increase Font Size Decrease Font Size Print Page
suresh-gopi

തൃശൂർ: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പരിപാടി നടന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഉദ്ഘാടന ചടങ്ങിന്റെ വിവരങ്ങൾ നേരത്തെ കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ കേരള സർക്കാർ പറയണമായിരുന്നു, ഈ വ്യക്തികളും കൂടി വേദിയിൽ വേണമെന്ന്. കേരള സർക്കാർ അറിയിച്ചിരുന്നെങ്കിൽ അത് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നു. അവരുടെ രാഷ്ട്രീയത്തിന് അത് ആവശ്യമായിരുന്നു. അതിനാലാണ് ഇന്നലെ അങ്ങനെ പറഞ്ഞത്. ആധാർ കാർഡ് വരെ പരിശോധിച്ചിട്ടാണ് എന്നെ ഇന്നലെ വേദിയിലേക്ക് കടത്തിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന പരിപാടിയാണ് അതിന് അതിന്റേതായ പ്രൊട്ടോക്കോൾ ഉണ്ട്'- സുരേഷ് ഗോപി വ്യക്തമാക്കി.

ഇന്നലെ 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സമർപ്പണവും കലൂർ ജെഎൻഎൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, സംസ്ഥാനവും കോടികൾ മുടക്കിയ റോഡുകളുടെ ഉദ്ഘാടനമുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിലും ഔദ്യോഗിക ചടങ്ങിനെ ബിജെപി പ്രചാരണവേദിയാക്കി മാറ്റിയതിലും പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡൻ എം.പി മാത്രമാണ് പങ്കെടുത്തത്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. കൃഷ്‌ണൻകുട്ടി, എം ബി രാജേഷ് എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. ഇവരാരും എത്തിയില്ല. ഉമ തോമസ് എംഎൽഎയെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. റിയാസിനെ ക്ഷണിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഉൾപ്പെടുത്തിയതിലായിരുന്നു പ്രധാന പ്രതിഷേധം. പ്രസംഗം പരിഭാഷപ്പെടുത്താൻ ബിജെപി നേതാവിനെ നിയോഗിച്ചതിലും വിമർശനമുയർന്നിരുന്നു.

TAGS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.