തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ നിയമന പാനൽ തയ്യാറാക്കുന്നതിനുള്ള ഇന്റർവ്യൂ 8 മുതൽ നാലു ദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും.സുപ്രീം കോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച് കമ്മിറ്റി അദ്ധ്യക്ഷൻ. ഗവർണറും സർക്കാരും നിർദ്ദേശിച്ച നാലു പേർ വീതമാണ് അംഗങ്ങൾ. എല്ലാവരും സംസ്ഥാനത്തിന് പുറത്തുള്ളവരാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിസി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിന് നോട്ടീസ് നൽകിയിരിക്കുന്നത്. 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വി.സി നിയമന ഇന്റർവ്യൂ നടക്കും. സംസ്ഥാനത്തിന് പുറത്തുള്ളവരും അപേക്ഷകരായുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓരോ യൂണിവേഴ്സിറ്രിയിലെയും മൂന്നംഗ പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. മുഖ്യമന്ത്രി നിയമനത്തിനുള്ള മുൻഗണന പട്ടിക നിശ്ചയിക്കും. മുൻഗണനപ്രകാരം നിയമിക്കാനുള്ള അധികാരം മാത്രമാണ് ഗവണർക്കുള്ളത്. മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തുന്നുവെങ്കിൽ ഗവർണർ അതിന് കാരണം വ്യക്തമാക്കണം. അക്കാര്യത്തിൽ സർക്കാരിന് പരാതിയുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാം.
യൂണിവേഴ്സിറ്റികളിൽ വി.സി നിയമനം നടത്താനുള്ള ഉത്തരവിനെതിരേ ഗവർണർ സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകിയതിനിടെയാണ് . യു.ജി.സി റെഗുലേഷനും സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് വിധികൾക്കും കടകവിരുദ്ധമാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഗവർണറുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |