SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.20 PM IST

'സിനിമയിൽ നിന്ന് ഒരാളെ ഡേറ്റ്  ചെയ്തിട്ടുണ്ട്, പക്ഷേ അയാളുടെ  വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പിന്നെയാണ് അറിഞ്ഞത്'; വെളിപ്പെടുത്തി മംമ്ത 

Increase Font Size Decrease Font Size Print Page
mamta-mohandas

സിനിമാമേഖലയിൽ നിന്ന് താൻ ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. ജോസ് ആലുക്കാസിന്റെ 'സെക്കൻഡ് സൺറെെസ്' പോഡ്‌കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കെയാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്.

'സിനിമാമേഖലയിൽ നിന്ന് ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. അയാൾ എന്നെ ഡേറ്റിംഗിന് ക്ഷണിക്കുമ്പോൾ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരുമാസത്തിന് ശേഷമാണ് ഞാൻ അത് അറിഞ്ഞത്. അയാളുടെ സഹോദരനിൽ നിന്നാണ് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അറിയുരുന്നത്. പിന്നെ എന്തിനാണ് എന്നെ ഡേറ്റിന് ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അത് എനിക്ക് നല്ല വിഷമമായി. കാരണം ഇയാൾ എന്നെ ഡേറ്റിന് ക്ഷണിച്ചകാര്യം ഞാൻ അമ്മയോട് പറ‌ഞ്ഞിരുന്നു.

അമ്മ പോകാൻ സമ്മതവും തന്നതാണ്. പിന്നീട് മറ്റൊരാളെ പരിചയപ്പെട്ടു. നാല് - അഞ്ച് ദിവസം കൂടുമ്പോഴാണ് അയാൾ എന്നെ വിളിച്ചിരുന്നത്. അതും ശരിയല്ലെന്ന് എനിക്ക് തോന്നി. പിന്നെയാണ് എന്റെ മുൻ ഭർത്താവ് പ്രജിത്തിനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരിമാരുടെ വിവാഹത്തിനാണ് കണ്ടത്.

സംസാരിച്ചപ്പോൾ ഞങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും സമാനമായിരുന്നു. തന്റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞും ഇനി എന്റേതാണ്, എന്തുകൊണ്ട് നമുക്ക് വിവാഹിതരായിക്കൂട എന്ന് പ്രജിത്ത് ചോദിച്ചു. അച്ഛനോട് സംസാരിക്കുവെന്നാണ് ഞാൻ പറഞ്ഞത്. അത്രയും സിപിംളായിരുന്നു എന്റെ ആ തീരുമാനം. വിവാഹം ജീവിതകാലം മുഴുവനുള്ള ഉടമ്പടി എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, കല്യാണം കഴിഞ്ഞ് ആറുമാസത്തിന് ശേഷം എനിക്ക് അതിൽ നിന്ന് പുറത്തുകടക്കേണ്ടിവന്നു'- മംമ്ത വ്യക്തമാക്കി.

TAGS: MAMTA MOHANDAS, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY