SignIn
Kerala Kaumudi Online
Sunday, 15 February 2026 9.10 AM IST

സ്വപ്നം വരച്ച് സിനിമയിൽ

Increase Font Size Decrease Font Size Print Page

s

ഒ​രു​ ​ദി​വ​സം​ ​സി​നി​മ​യി​ൽ​ ​എ​ത്ത​ണം,​ ​ടൈ​റ്റി​ൽ​ ​കാ​ർ​ഡി​ൽ​ ​പേ​ര് ​എ​ഴു​തി​ ​കാ​ണി​ക്ക​ണം​ ​എ​ന്ന് ​ആ​ഗ്ര​ഹി​ച്ച​ ​കു​ട്ടി​ ​ഇ​ന്ന് ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ഏക​ ​വ​നി​ത​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​ന​റാ​യി​ ​ക​സേ​ര​ ​വ​ലി​ച്ചി​ട്ടി​രി​ക്കു​ന്നു.​ ​വ​നി​ത​ക​ൾ​ ​ക​ട​ന്ന് ​വ​രാ​ത്ത​ ​മേ​ഖ​ല.​ ​ഇ​വി​ടെ​യാ​ണ് ​ക​ണ്ണൂ​രു​കാ​രി​ ​റോ​സ് ​മേ​രി​ ​ലി​ല്ലു​വി​ന്റെ​ ​വി​ജ​യ​ഗാ​ഥ​ .​ ​ഒ​രു​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​മ​ന​സി​ൽ​ ​ആ​ദ്യം​ ​ക​യ​റി​ക്കൂ​ടു​ന്ന​തി​നും​ ​ക​ഥ​യു​ടെ​ ​സ്വ​ഭാ​വം​ ​അ​റി​യി​ക്കു​ന്ന​തി​നും​ ​തി​യേ​റ്റ​റി​ൽ​ ​ആ​ളെ​ ​ക​യ​റ്റു​ന്ന​തി​നും​ ​പോ​സ്റ്റ​ർ​ ​വ​ലി​യ​ ​റോ​ൾ​ ​വ​ഹി​ക്കു​ന്നു.​ ​'​ക​വി​ ​ഉ​ദ്ദേ​ശി​ച്ച​ത് ​" ​സി​നി​മ​യി​ൽ​നി​ന്ന് ​ക​രി​യ​ർ​ ​തു​ട​ങ്ങി​ ​'​പോ​സ്റ്റ​ർ​ ​ഗേ​ൾ​" ആ​യി​ ​തി​ള​ങ്ങു​ന്ന​ ​റോ​സ് ​മേ​രി​ ​ലി​ല്ലു​ ​വ​ന്ന​ ​വ​ഴി​ ​പ​റ​യു​ന്നു.

ഫാ​ൻ​ ​മെ​യ്‌​ഡ് ​
പോ​സ്റ്റ​ർ​ ​ക്ലി​ക്
സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​മു​ത​ൽ​ ​ചി​ത്രം​ ​വ​ര​ച്ചു​ ​തു​ട​ങ്ങി.​ ​സി​നി​മ​ ​സ്വ​‌​പ്നം​ ​ക​ണ്ടെ​ങ്കി​ലും​ ​അ​വി​ടെ​യെ​ത്താ​ൻ​ ​എ​ന്തു​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​എ​ന്റെ​ ​സി​നി​മാ​ ​പ്രാ​ന്ത് ​അ​റി​യു​ന്ന​ ​പ​പ്പ​യു​ടെ​ ​അ​നി​യ​ന്റെ​ ​ഉ​പ​ദേ​ശ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ബി.​എം.​എം.​സി​ ​മ​ൾ​ട്ടി​മീ​ഡി​യ​ ​കോ​ഴ്സി​ന് ​ചേ​രു​ന്നു.​കോ​ഴ്സ് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​ഡി​സൈ​നിം​ഗ് ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചു​ .​ ​ആ​ ​സ​മ​യ​ത്ത് ​സി​നി​മാ​ ​ന​ട​ന്മാ​രു​ടെ​ ​ഫോ​ട്ടോ​ക​ൾ​ ​ഡി​ജി​റ്റ​ൽ​ ​ആ​ർ​ട്ട് ​ചെ​യ്തു.​ ​അ​തി​ൽ​ ​ചി​ല​തെ​ല്ലാം​ ​ശ്ര​ദ്ധ​ ​നേ​ടി.​ ​അ​വ​ർ​ ​അ​ത് ​ഷെ​യ​ർ​ ​ചെ​യ്തു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ആ​ളു​ക​ളി​ലേ​ക്ക് ​എ​ത്തു​ന്ന​ ​സ​മ​യ​മാ​യി​രു​ന്നു​ ​അ​പ്പോ​ൾ.​ ​പ്രേ​മം,​ ​ചാ​ർ​ളി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളുടെ​ ​പോ​സ്റ്റ​ർ​ ​ഫാ​ൻ​ ​മെ​യ്ഡ് ​പോ​ലെ​ ​ചെ​യ്തു.​ ​അ​ത് ​ആ​ ​സി​നി​മ​യു​ടെ​ ​ആ​ളു​ക​ൾ​ ​പ​ങ്കു​വ​ച്ചു.​ ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യ​ ​'​ക​വി​ ​ഉ​ദ്ദേ​ശി​ച്ച​ത്'​ ​ആ​ണ് ​ആ​ദ്യ​മാ​യി​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ ​പോ​സ്റ്റ​ർ​ .​ ​ആ​ ​സി​നി​മ​ ​വ​രു​ന്നു​ണ്ടെ​ന്ന​ ​അ​റി​ഞ്ഞ് ​വെ​റു​തേ​ ​ഡി​സൈ​ൻ​ ​ചെ​യ്ത് ​ഫേ​സ്ബു​ക്കി​ൽ​പ​ങ്കു​വ​ച്ചു​ .​ ​അ​ത് ​ക​ണ്ട​ ​ആ​ ​സി​നി​മ​യു​ടെ​ ​ആ​ളു​ക​ൾ​ ​വി​ളി​ച്ചു.​ ​ടൈ​റ്റി​ൽ​ ​മാ​റ്റി​ ​ചെ​യ്യാ​മോ​ ​എ​ന്ന് ​ചോ​ദി​ച്ചു.​ ​അ​ത് ​ഒൗ​ദ്യോ​ഗി​ക​ ​പോ​സ്റ്റ​റാ​യി​ ​പു​റ​ത്തി​റ​ങ്ങി​ .
ബ്രേ​ക്ക് ​ത​ന്ന​
​'​ലൗ​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ"
സി​നി​മ​യു​ടെ​ ​ഓ​ഡി​യോ​ ​ലോ​ഞ്ചി​ന് ​പോ​വു​മ്പോ​ൾ​ ​താ​ര​ങ്ങ​ളോ​ടൊ​പ്പം​ ​ഫോ​ട്ടോ​ ​എ​ടു​ക്കുമായി​രു​ന്നു.​ ​അ​ജു​ ​വ​ർ​ഗീ​സ് ​ആ​ണ് ​'​ലൗ​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​"യി​ൽ​ ​ശ്ര​മി​ക്കാ​ൻ​ ​പ​റ​യു​ന്ന​ത്.​ ​അ​ജു​ ​ചേ​ട്ട​ൻ​ ​വ​ഴി​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നി​ൽ​ ​എ​ത്തി.​ ​ലൗ​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​ ​ആ​ണ് ​ബ്രേ​ക്ക് ​ത​ന്ന​ത് .​ ​ഇ​തോ​ടെ ഡി​സൈ​നിം​ഗ് ​ജോ​ലി​ ​രാ​ജി​വ​ച്ച് ​ഫ്രീ​ലാ​ൻ​സ​റാ​യി.​ ​പി​ന്നീ​ട് ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​'​എ​ല്ലാം​ ​ശ​രി​യാ​കും". മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ടീ​മി​ന്റെ​ 'നേ​ര് "അ​ടു​ത്ത​ ​ബ്രേ​ക്ക് ​ത​ന്നു​ .​ ​ലാ​ലേ​ട്ട​ന്റെ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​നേ​രി​ന്റെ​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​പോ​സ്റ്റ​ർ​ ​ചെ​യ്ത​ത് ​ഇ​ഷ്ട​പ്പെ​ട്ടു.​ ​പി​ന്നാ​ലെ​ ​പോ​സ്റ്റ​ർ​ ​ജോ​ലി​യും​ ​ഏ​ൽ​പ്പി​ച്ചു. വി​ത്തി​ൻ​ ​സെ​ക്ക​ന്റ്സ്,​ ​ഖ​രം,​ ​പ​ട്ടം,​ ​അ​മീ​റ,​ 99​ ​ക്രൈം​ ​ഡ​യ​റി​ ​തു​ട​ങ്ങി​ ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ 14​ ​സി​നി​മ​ക​ൾ​ .​ ​അ​നോ​മി​യു​ടെ​ ​മോ​ഷ​ൻ​ ​ഗ്രാ​ഫി​ക്സ്,​ ​കൗ​ണ്ട് ​ഡൗ​ൺ​ ​പോ​സ്റ്റ​റു​ക​ൾ​ ​ചെ​യ്തു​ .​ ​പു​ഞ്ചി​രി​ ​മു​റ്റ​ത്തെ​ ​ഇ​ട്ടി​ക്കോ​ര,​ ​ഉ​ല്ലാ​സ്പൂ​ത്തി​രി​ക​ൾ​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​റി​ലീ​സ് ​ചെ​യ്യാ​നു​ണ്ട്.
കാ​ര്യം​ ​ക​ള​ർ​
​കോ​മ്പി​നേ​ഷൻ
വ​ൺ​ലൈ​നും​ ​ക​ഥാ​ഗ​തി​യും​ ​സി​നി​മ​യു​ടെ​ ​ടൈ​റ്റി​ലും​ ​പ​റ​ഞ്ഞു​ ​ത​രും.​ ​ജോ​ണ​റി​നെ​ക്കു​റി​ച്ച് ​സൂ​ച​ന​യും​ ​ന​ൽ​കും.​സം​വി​ധാ​യ​ക​ൻ​ ​ഉ​ൾ​പ്പെ​ടു​ന്ന പ്രൊ​ഡ​ക്ഷ​ൻ​ ​ടീം​ ​ഉ​ദേ​ശി​ച്ച​ ​രീ​തി​യി​ലേ​ക്ക് ​എ​ത്തു​ന്ന​വ​രെ​ ​മാ​റ്റി​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​എ​ല്ലാ​ ​സാ​മ്പി​ളും​ ​നി​ര​സി​ക്ക​പ്പെ​ട്ട​ ​സ​ന്ദ​ർ​ഭ​ങ്ങ​ളു​മു​ണ്ട്.​ ​'​നേ​രി​"ന് ​വ​ള​രെ​ ​സിം​പി​ൾ​ ​ആ​യി​ ​വേ​ണം,​ ​ക​ള​ർ​ ​കൂ​ട​രു​ത് ​എ​ന്ന​ ​നി​ർ​ദ്ദേ​ശം​ഉ​ണ്ടാ​യി​രു​ന്നു.​ ​ല​വ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യു​ടെ​ ​ടൈ​റ്റി​ൽ​ ​ഇം​ഗ്ലീ​ഷി​ൽ​ത്ത​ന്നെ​ ​വേ​ണ​മെ​ന്നു​ ​പ​റ​ഞ്ഞു.​ ​നാ​ലു​ത​വ​ണ​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​സി​നി​മ​യി​ൽ​ ​ഉ​പ​യോ​ഗി​ച്ച​ ​ടൈ​റ്റി​ലി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​സി​നി​മ​യു​ടെ​ ​വൈ​ബ് ​കി​ട്ടി​യ​ ​പോ​സ്റ്റ​റാ​ണെ​ന്ന് ​പ​ല​രും​ ​പ​റ​‌​ഞ്ഞു.
ആ​ദ്യ​ ​കാ​ഴ്ച​യി​ൽ​ ​ശ്ര​ദ്ധി​ക്കു​ന്ന​ ​വി​ധം​ ​ക​ള​ർ​ ​കോ​മ്പി​നേ​ഷ​ൻ​ ​വ​രാ​നാ​ണ് ​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കു​ക.​ ​പ്രി​ന്റി​നു​ള്ള​ത്,​ ​ഓ​ൺ​ലൈ​നി​ലേ​ക്ക് ​പോ​കേ​ണ്ട​ത് ​അ​ങ്ങ​നെ​ ​ഓ​രോ​ന്നി​ന്നും​ ​വ്യ​ത്യാ​സ്ത​മു​ണ്ട്.​ ​വാ​യി​ക്കാ​ൻ​ ​പ​റ്റു​ന്ന​പോ​ലെ​ ​ത​ന്നെ​ ​ഫോ​ണ്ട് ​വേ​ണം.
സ്ത്രീകൾ​ ​
വ​രു​ന്നി​ല്ല
എ​ന്താ​ണ് ​പോ​സ്റ്റ​ർ​ ​ഡി​സൈ​നി​ങ് ​മേ​ഖ​ല​യി​ൽ​ ​സ്ത്രീ​ക​ൾ​ ​അ​ധി​കം​ ​വ​രാ​ത്ത​തെ​ന്ന് ​ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്.​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ൽ​ ​ഡി​സൈ​നിം​ഗ് ​ജോ​ലി​ ​ചെ​യ്താ​ൽ​ ​വ​രു​മാ​നം​ ​കൂ​ടു​ത​ലാ​ണ്.​ ​ഫെ​ഫ്ക​യി​ൽ​ ​എ​ങ്ങ​നെ​ ​അം​ഗ​ത്വ​മെ​ടു​ക്കും​ ​ഈ​ ​മേ​ഖ​ല​യി​ലേ​ക്ക് ​എ​ങ്ങ​നെ​യെ​ത്തും​ ​എ​ന്നെ​ല്ലാം​ ​ചോ​ദി​ച്ച് ​ആ​ൺ​കു​ട്ടി​ക​ൾ​ ​മെ​സേ​ജ് ​അ​യ​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഇ​തു​വ​രെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യും​ ​ചോ​ദി​ച്ചി​ല്ല.​ ​അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ​ക​മ്പ​നി​യി​ൽ​ ​ലീ​ഡ് ​ഡി​സൈ​ന​റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​പോ​സ്റ്റ​ർ​ ​ഡി​സൈ​നിം​ഗ് ​ഇ​പ്പോ​ൾ​ ​ഫ്രീ​ലാ​ൻ​സ് ​ആ​ണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.