തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെ ആനകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് സറണ്ടർ, ഡി.എ ആനുകൂല്യങ്ങൾ നാളുകളായി തടഞ്ഞുവെച്ചിരിക്കുകയാണ്. കെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് തെറ്റായ വാർത്ത പ്രചരിപ്പിച്ച് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |