SignIn
Kerala Kaumudi Online
Thursday, 19 September 2024 7.05 AM IST

രത്തൻ ഐ.ടി സെക്രട്ടറി; അജിത് ജി.എസ്.ടി കമ്മിഷണർ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറിയായി ഡോ. രത്തൻ യു. കേൽക്കറെ സർക്കാർ നിയമിച്ചു. ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും. ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ സംസ്ഥാന ചരക്കുസേവന നികുതി (ജി.എസ്.ടി) കമ്മിഷണറാക്കി. ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിലേക്ക് മാറ്റി. ഇപ്പോൾ വഹിക്കുന്ന അധികച്ചുമതലകളും തുടരും.
ആലപ്പുഴ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ കെ.എസ്. അഞ്ജുവിനെ പട്ടികജാതി വകുപ്പ് ഡയറക്ടറാക്കി. ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജിക്ക് ആലപ്പുഴ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണറുടെയും കുട്ടനാട് പാക്കേജ് സ്‌പെഷ്യൽ ഓഫീസറുടെയും പൂർണ അധികച്ചുമതല നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IT SECRETARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.