
കൊച്ചി: ജനതാദൾ എസ്സിൽ ലയിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായി മാത്യു.ടി.തോമസ് എം.എൽ.എയെ തിരഞ്ഞെടുത്തു. ലയന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
മാത്യു.ടി.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുളള ലയനപ്രമേയം മന്ത്രി കെ.കൃഷ്ണൻകുട്ടി അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ പിന്തുണച്ചു.തുടർന്ന് പുതിയ പാർട്ടിയുടെ പതാകയും ഉയർത്തി. ലയന സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് കെ.സുരേഷ് ആമുഖ പ്രസംഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം മുൻ എം.എൽ.എ ജോസ് തെറ്റയിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സന്ദേശം ബാലസുബ്രഹ്മണ്യവും വായിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.മുരുഗദാസ്,സാബു ജോർജ്,പി.പി.ദിവാകരൻ,കെ.എസ്.പ്രദീപ്കുമാർ,കൊല്ലംകോട് രവീന്ദ്രനാഥൻ നായർ,ജേക്കബ് ഉമ്മൻ,മുഹമ്മദ് ഷാ,ജബ്ബാർ തച്ചയിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |