
തിരുവനന്തപുരം: സ്‌മാർട്ട് പ്രീപെയ്ഡ് മീറ്റർ വരുമ്പോൾ വാടകയും ഡെപ്പോസിറ്റിയും അഞ്ചിരട്ടി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. സ്മാർട്ട് മീറ്റർ പദ്ധതി ഉപഭോക്താക്കൾക്കു മാത്രം നടപ്പാക്കാനും മറ്റുള്ളവർക്ക് മീറ്റർ വാടക വർദ്ധിപ്പിക്കുന്നതിന് പ്രത്യേക അപേക്ഷ പിന്നീട് സമർപ്പിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഒരേ നിരക്കിലാണ് മീറ്റർ വാടക. എന്നാൽ സ്മാർട്ട് മീറ്റർ നടപ്പാക്കുമ്പോൾ വാടക ഉയർത്തി എല്ലാവർക്കും ഒരേനിലയിലാക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
മീറ്റർ വാടക സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് 31രൂപയും ത്രീഫേസിന് 36 രൂപയുമാക്കണമെന്നാണ് ആവശ്യം. നിലവിൽ ആറുരൂപയാണ് മീറ്റർ വാടക. നിലവിലുള്ള ഇലക്ട്രിക്കൽ മീറ്ററുകൾക്ക് 800 മുതൽ 900 രൂപവരെയാണ് വില. എന്നാൽ, സ്മാർട്ട് മീറ്ററുകൾക്ക് 3100 മുതൽ 4700 രൂപവരെയാണ്. ഇതനുസരിച്ച് മീറ്ററിന്റെ വിലയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റായും വാങ്ങണമെന്നും നിർദ്ദേശമുണ്ട്. സ്മാർട്ട് മീറ്റർ പദ്ധതിക്ക് 960കോടിരൂപയാണ് ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |