തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷിനെയും വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെയും ദേശീയ നേതൃത്വം നിയമിച്ചു. ലൈംഗികാരോപണങ്ങളെ തുടർന്ന് ആഗസ്റ്ര് 21ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവച്ച ഒഴിവിലാണ് ജനീഷിന്റെ നിയമനം. സംസ്ഥാന യൂത്ത് കോൺഗ്രസിൽ ആദ്യമായാണ് വർക്കിംഗ് പ്രസിഡന്റ് പദവി.
അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും നിയമിച്ചു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് തൃശൂർ സ്വദേശിയായ ജനീഷ്. ഇപ്പോൾ ദേശീയ സെക്രട്ടറിയാണ് ആലപ്പുഴ സ്വദേശി ബിനു ചുള്ളിയിൽ. ഒന്നര മാസത്തിലേറെയായി നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |