തിരുവനന്തപുരം: കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ സാമൂഹ്യക്ഷേമ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന സ്വാധാർഗൃഹത്തിലേക്കും കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ ഹോസ്റ്റലിലേക്കും വിവിധ തസ്തികകളിൽ ജോലി ഒഴിവുണ്ട്. റസിഡന്റ് സൂപ്രണ്ട് (സ്വാധാർഗൃഹം), (ശമ്പളം 15000 രൂപ. വിദ്യാഭ്യാസ യോഗ്യത ബിരുദം,ബിരുദാനന്തര ബിരുദവും മുൻപരിചയവുമുള്ളവർക്ക് മുൻഗണന.പ്രായപരിധി 40-60) കൗൺസിലർ(ശമ്പളം 14000 രൂപ.വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു,സൈക്കോളജി,സോഷ്യോളജി ഏതെങ്കിലും ഒന്നിൽ പി.ജിയും മുൻപരിയവുമുള്ളവർക്ക് മുൻഗണന.പ്രായപരിധി: 34-45). മേട്രേൺ (ശമ്പളം 10000രൂപ.യോഗ്യത പ്ലസ്ടു, പ്രായം 35-55) 15 ദിവസത്തിനകം ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള വർക്കിംഗ് വിമൻസ് അസോസിയേഷൻ,നിയർ കന്റോൺമെന്റ് ഹൗസ് വികാസ് ഭവൻ, തിരുവനന്തപുരം 695033 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് സുഭദ്ര അമ്മ, സെക്രട്ടറി: 9497783703. രാധാമണി, പ്രസിഡന്റ്: 9447586780.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |