ന്യൂഡൽഹി: ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൽ അസി. സബ് ഇൻസ്പെക്ടർ/ സ്റ്റെനോഗ്രാഫർ, പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ബി.പിയുടെ വെബ്സൈറ്റായ recruitment.itbpolice.nic.in ൽ വിശദാംശങ്ങൾ. ജൂലായ് 7 വരെ അപേക്ഷിക്കാം. ഒഴിവുകൾ എൽ.ഡി.സി.ഇ ഉൾപ്പെടെ 38. യോഗ്യത പത്താം ക്ളാസ്. ഫിസിക്കൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും. അപേക്ഷാഫീസ് 100 രൂപ. വിമുക്തഭടൻമാർ, സ്ത്രീകൾ, എസ്.സ്, എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ
മെക്കാനിക്ക്, ഫിറ്റർ തസ്തിക
ന്യൂഡൽഹി: ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഇലക്ട്രോണിക്ക് മെക്കാനിക്, ഫിറ്റർ, ടർണർ തുടങ്ങിയ 41 ഒഴിവുകളിലേക്ക് നിയമനം നടത്തും. വിശദാംശങ്ങൾ ecil.co.inൽ. പത്താം ക്ളാസും ഐ.ടി.ഐ സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി ജൂൺ 25. പ്രായപരിധി 28.
കഴക്കൂട്ടം സൈനിക സ്കൂളിൽ
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടി.ജി.ടി കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെയും (എസ്.സി/എസ്.ടി/ ഒ.ബി.സിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിൽ നിയമനം നടത്തും. വിശദാംശങ്ങൾ www.sainikschooltvm.nic.inൽ.
ഡെപ്യൂട്ടി ചീഫ് ഫ്ളൈറ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം: ചാക്ക രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ ഡെപ്യൂട്ടി ചീഫ് ഫ്ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തും. വിശദവിവരങ്ങൾ rajivgandhiacademyforaviationtechnology.org ൽ.
ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം: നെടുമങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് ടീച്ചറുടേയും കാർപ്പന്ററി, ടൂ ആൻഡ് ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ് തസ്തികകളിൽ ട്രേഡ്സ്മാൻമാരുടെയും താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് ജൂൺ 9ന് രാവിലെ 10ന് നടക്കുന്ന ഫിസിക്കൽ സയൻസ് ടീച്ചർ അഭിമുഖത്തിൽ പങ്കെടുക്കാം. ട്രേഡ്സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ് .എൽ.സിയും ഐ.ടി. ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ യോഗ്യതയും വേണം.
ജൂൺ എട്ടിന് രാവിലെ 10 നാണ് ടൂ ആൻഡ് ത്രീ വീലർ മെയിന്റനൻസ് ട്രേഡ്സ്മാൻ അഭിമുഖം. ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ അഭിമുഖം അതേ ദിവസം രാവിലെ 11.30 നും കാർപ്പന്ററി ട്രേഡ്സ്മാൻ ഉച്ചക്ക് 1.30 നും ഫിറ്റിംഗ് ട്രേഡ്സ്മാൻ അഭിമുഖം ഉച്ചക്ക് 2.30 നും നടക്കും. ഫോൺ: 0472- 2812686.
യു.ജി.സിയിൽ
അഭിഭാഷകരെ നിയമിക്കും
ന്യൂഡൽഹി: സുപ്രീംകോടതി, ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങളിൽ യു.ജി.സിയെ പ്രതിനിധീകരിക്കുന്നതിന് അഭിഭാഷകരെ നിയമിക്കും. സ്റ്റാൻഡിംഗ് കൗൺസൽ, പാനൽ കൗൺസലിലേക്കാണ് നിയമനം നടത്തുന്നത്. ഹൈക്കോടതിയിലോ, സുപ്രീം കോടതിയിലോ രജിസ്റ്റർ ചെയ്ത, സിവിൽ, ക്രിമിനൽ നടപടികളിൽ പത്തുവർഷത്തെ പ്രവൃത്തി പരിചയമുള്ള, അക്കാഡമിക്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണസമിതിയിൽ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. പ്രതിഫലവും മറ്റു വിശദാംശങ്ങളും www.ugc.ac.in/jobs ൽ.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |