കൊച്ചി: നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ പ്രതികളും യൂത്ത് കോൺഗ്രസ് നേതാക്കളുമായ പി.വൈ. ഷാജഹാൻ, അരുൺ വർഗ്ഗീസ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതിയായ ഐ.എൻ.ടി.യു.സി നേതാവ് പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷയിൽ മജിസ്ട്രേട്ട് കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
മുൻമേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജർജിസ് വി. ജേക്കബ്, ഐ.എൻ.ടി.യു.സി നേതാവ് ഷെരീഫ്, ജോസ് മാളിയേക്കൽ എന്നീ പ്രതികൾക്ക് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. നിശ്ചിതതുകയുടെ ബോണ്ടും ആൾജാമ്യവും വ്യവസ്ഥചെയ്തതിന് പുറമേ സ്വകാര്യവ്യക്തികളുടെ സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമുള്ള നിയമപ്രകാരം പ്രതികൾ 37,500 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |