തിരുവനന്തപുരം: പെൻഷൻകാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ സമരമുഖത്തേക്ക് തള്ളിവിടുന്ന നയം സർക്കാർ തിരുത്തിയില്ലെങ്കിൽ സമരം കോൺഗ്രസ് പാർട്ടി ഏറ്റെടുക്കേണ്ടി വരുമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവൻ ട്രഷറികൾക്ക് മുന്നിലും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജെ.രാജേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണയിൽ സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ്, ബി.സി. ഉണ്ണിത്താൻ, ആർ.രാജൻ കുരുക്കൾ,ജി.പരമേശ്വരൻ നായർ,നദീറാ സുരേഷ്,മറുകിൽ ശശി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |