SignIn
Kerala Kaumudi Online
Thursday, 19 September 2024 2.42 AM IST

കെ- റെയിൽ സംവാദം കണ്ണിൽ പൊടിയിടാൻ: സുധാകരൻ

Increase Font Size Decrease Font Size Print Page
k-sudakaran

തിരുവനന്തപുരം: കെ- റെയിലിന്റെ പേരിൽ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു.

അടച്ചിട്ട ശീതീകരിച്ച മുറികളിലല്ല സർക്കാർ സംവാദം സംഘടിപ്പിക്കേണ്ടത്. കെ- റെയിലിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്നതും ദുരിതം പേറുന്നതുമായ വലിയ ഒരുസമൂഹമുണ്ട്. അവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആർജ്ജവവുമാണ് കാട്ടേണ്ടത്. കെ-റെയിലിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവരെ കാണാനോ പരിഭവം കേൾക്കാനോ നാളിതുവരെ സർക്കാരും മുഖ്യമന്ത്രിയും തയ്യാറായില്ല. കെ-റെയിൽ പദ്ധതിയുടെ പേരിൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരുമായി സംവാദം നടത്തിയിട്ട് എന്തു പ്രയോജനമാണുള്ളതെന്നും കെ.സുധാകരൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SUDAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.