കോഴിക്കോട്: യാതൊരു ഉളുപ്പുമില്ലാതെ ജനങ്ങളെ പറ്റിച്ച് ആഡംബരത്തിൽ ജീവിക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കോഴിക്കോട് കളക്ടറേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. കോപ്പിയടിച്ചും കള്ളസർട്ടിഫിക്കറ്റുണ്ടാക്കിയും ഫണ്ട് മുക്കിയും ആഡംബരത്തിൽ കഴിയുന്നൊരാളെ ജനങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ഞാൻ പറഞ്ഞത്.
യു.ഡി.എഫുകാരെപ്പോലെ പേടിച്ച് ഹർത്താലിൽ നിന്നൊന്നും ബി.ജെ.പി പിറകോട്ട് പോയിട്ടില്ല. ജനങ്ങളെ ഗതികേടിലേക്കിറക്കുന്ന സർക്കാരിവിടെ ഭരിക്കുമ്പോൾ ഏത് കടുത്ത സമരമാർഗവും ബി.ജെ.പി സ്വീകരിക്കും. ഇപ്പോൾ പശുക്കളെ കെട്ടിപ്പിടിക്കുന്നതിനെതിരേയാണ് പുതിയ വിവാദം. കേരളത്തിൽ പശു സംഭാവനചെയ്യുന്ന സമ്പത്തിന്റെ അരികിലേക്കുപോലും പിണറായി സർക്കാർ വരുന്നില്ല. അപ്പോൾപിന്നെ പശുവാണ് ആദരിക്കപ്പെടാൻ യോഗ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |