തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായേക്കില്ലെന്ന് സൂചന. അതേസമയം ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ ചൊവ്വാഴ്ച ഹാജരാകുന്നില്ലെന്നാണ് ചില നേതാക്കൾ നൽകുന്ന സൂചന. എപ്പോഴാണ് ഹാജരാകുന്നത് എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷം സുരേന്ദ്രൻ പ്രതികരിച്ചത്. കോഴിക്കോട്ടെ വീട്ടിലെത്തി നേരിട്ടാണ് അന്വേഷണസംഘം നോട്ടീസ് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |