താമരശ്ശേരി: സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താന്റെ ആയുധപ്പുര എന്ന് അർത്ഥം വരുന്ന സുൽത്താൻ ബാറ്ററി അഥവാ സുൽത്താൻ ബത്തേരി എന്ന പേരുവന്നത്.
വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചതാണ്. ടിപ്പു സുൽത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ. കോൺഗ്രസിനും എൽ.ഡി.എഫിനും അതിനെ സുൽത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താത്പര്യം. അക്രമിയായ ഒരാളുടെ പേരിൽ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ഉന്നയിച്ചത്. കോൺഗ്രസും സി.പി.എമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണ്.
പാനൂർ സ്‌ഫോടനക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമം. ബോംബ് നിർമ്മാണത്തിൽ ഉന്നതരായ സി.പി.എം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. എ.കെ.ആന്റണിയെ ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിനുപിന്നിൽ. ആന്റണി പ്രതിരോധമന്ത്രിയായ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്നാണ് ഇവർ പറയുന്നത്. അനിൽ ആന്റണിയെ വ്യക്തിഹത്യ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |