തിരുവനന്തപുരം: അരവിന്ദ മഹർഷിയുടെ ദർശനങ്ങൾ കേരളത്തിലെ പുതുതലമുറയെ പഠിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്റ്യസമരത്തിന് ഊർജം നൽകിയത് അരവിന്ദ മഹർഷിയുടെ ദേശീയ കാഴ്ചപ്പാടുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജയന്തി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്റി ഒ.രാജഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രൊഫ.പി.രഘുനാഥ് സ്വാഗതവും ട്രഷറർ പി.രാഘവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |