തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാർ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് കൊടുംക്രൂരതയ്ക്ക് കാരണം. രാജസ്ഥാനിൽ ഭൂരിപക്ഷസമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കേരളത്തിലും സമാന സാഹചര്യമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |