കൊച്ചി: 'കടുവ' സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താത്കാലികമായി തടഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച സിനിമ റിലീസ് ചെയ്യുന്നതിനും സിനിമയ്ക്കാധാരമായ 'കടുവാക്കുന്നേൽ കുറുവാച്ചൻ' എന്ന തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. ചിത്രം റിലീസ് ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് ഉത്തരവ്. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'കടുവാക്കുന്നേൽ കുറുവാച്ചൻ' തന്റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |