കണ്ണൂർ: പാലക്കാടിന് സമാനമായി കണ്ണൂരിലും ആർ.എസ്.എസ്, എസ്.ഡി.പി.ഐ സംഘർഷ സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. തലശേരി ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷ സാദ്ധ്യത കൂടുതലാണ്. കൊവിഡ് കാലത്ത് ചിറ്റാരിപറമ്പിൽ കൊല്ലപ്പെട്ട സലാഹുദ്ദീൻ വധക്കേസിലെ പ്രതികൾക്ക് നേരെ പോപ്പുലർ ഫ്രണ്ടുകാരിൽ നിന്ന് ഭീഷണിയുണ്ട്. സലാഹുദ്ദീന്റെ സഹോദരൻമാർക്കെതിരെ മറുപക്ഷവും ഭീഷണി ഉയർത്തിയിട്ടുണ്ടെന്നും കണ്ണൂർ റൂറൽ എസ്.പി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ഇരട്ടക്കൊലപാതകത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ കലാപാഹ്വാനം നടത്തിയിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാലക്കാടിന് സമാനമായി കണ്ണൂരിലും സുരക്ഷ ശക്തമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |