മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ 6.52ന് വിമാനത്താവള അതോറിറ്റിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സി.ഐ.എസ്.എഫിന്റെയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിശദമായി പരിശോധന നടത്തിയതിൽ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഭീഷണി സന്ദേശം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |