തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യൻ കാവാലം നാരായണ പണിക്കരുടെ ഭാര്യ ജെ. ശാരദാമണി (89) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സോപാനം വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. മന്ത്രി വി. ശിവൻകുട്ടി, നടൻ മധുപാൽ, ഗായകൻ കല്ലറ ഗോപൻ, നിർമ്മാതാവ് ജി. സുരേഷ് കുമാർ, സി.പി. ജോൺ തുടങ്ങിയവർ അന്ത്യോമചാരം അർപ്പിച്ചു.
മക്കൾ: പിന്നണി ഗായകനായ കാവാലം ശ്രീകുമാർ, പരേതനായ കാവാലം ഹരികൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി ശ്രീകുമാർ, മായാ ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് സോപാനം വീട്ടിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |