തിരുവനന്തപുരം: വയനാട് പുനർനിർമ്മാണ വിഷയത്തിൽ കേന്ദ്രം കാട്ടുന്ന രാഷ്ട്രീയ വിവേചനം തിരുത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്ര സർക്കാർ 260.56 കോടി മാത്രമാണ് അനുവദിച്ചത്. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ വ്യക്തത വരുത്തണം. കഴിഞ്ഞ വർഷം മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ഈ വർഷം അസമിന് 1270 കോടിയും വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് അനുവദിച്ചു.
വയനാട് ദുരന്തത്തിൽ പി.ആർ ഏജൻസികൾ ഒരുക്കിയ ഫോട്ടോഷൂട്ടിൽ മുതലക്കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി കേരളത്തെ പൂർണ്ണമായും തഴഞ്ഞുവെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |