
ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായുള്ള പാർലമെന്ററി ഇടപെടൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള എം.പിമാരെ ഉൾപ്പെടുത്തി 64 പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾ രൂപീകരിച്ചു. കെ.സി. വേണുഗോപാലിനെ പോർച്ചുഗലിന്റെയും ശശി തരൂരിനെ ഫ്രാൻസിന്റെയും എൻ.കെ. പ്രേമചന്ദ്രനെ മഡഗാസ്‌കറിന്റെയും ഗ്രൂപ്പ് ലീഡറാക്കി.
അടൂർ പ്രകാശ്-കുവൈറ്റ്, എം.കെ. രാഘവൻ-എത്യോപ്യ, കെ.സുധാകരൻ-ഖത്തർ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഇ.ടി.മുഹമ്മദ് ബഷീർ-മഡഗാസ്‌കർ, ബെന്നി ബെഹ്‌നാൻ, വി. ശിവദാസൻ-ബ്രസീൽ, ആന്റോ ആന്റണി, ഹൈബി ഇൗഡൻ-സിംഗപ്പൂർ, വി.കെ.ശ്രീകണ്ഠൻ-ഓസ്ട്രിയ, ഷാഫി പറമ്പിൽ-ഇസ്രയേൽ, കെ. രാധാകൃഷ്‌ണൻ-മലേഷ്യ, ജോൺ ബ്രിട്ടാസ്-വിയറ്റ്‌നാം, എ.എ. റഹീം-ഇന്തോനേഷ്യ, അബ്‌ദുൾ വഹാബ്-ബാൽട്ടിക്, ജോസ്.കെ.മാണി-ഇറാൻ, പി.പി.സുനീർ-ഗ്രീസ്, പി. സന്തോഷ് കുമാർ-ജോർജിയ, സദാനന്ദൻ മാസ്റ്റർ-ജപ്പാൻ, പി.ടി. ഉഷ-ജർമ്മനി ഗ്രൂപ്പുകളിൽ അംഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |