തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽ നിന്നുള്ള വിദേശ, ആഭ്യന്തര സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കാനുള്ള എയർ ഇന്ത്യയുടെ നടപടി ഉപേക്ഷിക്കാൻ നിർദ്ദേശം നൽകണമെന്നും വിമാനസർവീസുകൾ നിലനിറുത്താനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വ്യോമയാന മന്ത്രിക്ക് കത്തുനൽകി. കേരളത്തിൽ നിന്നുള്ള സർവീസ് കുറച്ചാൽ ഗൾഫിൽ നിന്ന് കുറഞ്ഞ ചെലവിൽ നാട്ടിലെത്താനുള്ള സൗകര്യം ഇല്ലാതാക്കും. മറ്റു വിമാനക്കമ്പനികൾ നിരക്ക് ഉയർത്തി യാത്രക്കാരെ ചൂഷണം ചെയ്യാൻ സാദ്ധ്യതയുണ്ട്. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ഉത്സവകാലങ്ങളിലും പ്രധാന അവധി ദിനങ്ങളിലും നിലവിൽ ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |