SignIn
Kerala Kaumudi Online
Sunday, 06 October 2024 4.40 PM IST

ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും: കെ.സി. വേണുഗോപാൽ

Increase Font Size Decrease Font Size Print Page
kc-venugopal

തിരുവനന്തപുരം: ഓരോ പാർലമെന്റ് മണ്ഡലത്തിലും ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസിനുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. റായ്ബറേലിയിലെ രാഹുലിന്റെ മത്സരമാണ് മാദ്ധ്യമങ്ങൾക്ക് വിഷയം. അവിടെ അദ്ദേഹം മത്സരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വിമർശിക്കുകയെന്നതാണ് മാദ്ധ്യമ അജണ്ട. ഇന്ദിരാഗാന്ധി മത്സരിച്ചയിടത്ത് ആരെ സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടിടത്ത് മത്സരിക്കുന്നത് മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് ചർച്ചയാക്കാത്തതെന്നും മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയി മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ദക്ഷിണേന്ത്യയെ ഇന്ത്യാ സഖ്യം പ്രത്യേക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയിൽ ചർച്ചകളില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KC VENUGOPAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.