തിരുവനന്തപുരം: കോട്ടയം റൂട്ടിലെ രാവിലത്തെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടുള്ള കൊല്ലം -എറണാകുളം മെമു സർവ്വീസിന്റെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 5.55ന് കൊല്ലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് 6.59നും തിരുവല്ലയിൽ 7.28നും കോട്ടയത്ത് 7.56നും തൃപൂണിത്തുറയിൽ 8.55നും എറണാകുളം സൗത്തിൽ 9.35നും എത്തും. മടക്കസർവ്വീസ് എറണാകുളത്തുനിന്ന് 9.50ന് പുറപ്പെടും. കോട്ടയത്ത് 11.10നും തിരുവല്ലയിൽ 11.41നും കായംകുളത്ത് 12.13നും കൊല്ലത്ത് ഉച്ചയ്ക്ക് 1.30നും എത്തും. ശാസ്താംകോട്ട,കരുനാഗപ്പള്ളി,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശേരി,കോട്ടയം,ഏറ്റുമാനൂർ,കുറുപ്പംതറ,വൈക്കംറോഡ്,പിറവംറോഡ്,മുളംതുരുത്തി,തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ട്രെയിൻ നമ്പർ. 06169/06170. തിങ്കൾ മുതൽ വെള്ളിവരെയാണ് സർവ്വീസുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |