SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.32 PM IST

1084.76 കിലോ സ്വർണം ഗുരുവായൂർ കണ്ണന് സ്വന്തം

guruvayoor

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്.ബി.ഐയിൽ 869 കിലോ സ്വർണം നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി ഏഴ് കോടിയോളം രൂപ പലിശ ഇനത്തിൽ എല്ലാ വർഷവും ലഭിക്കും. വിവിധ ദേശസാത്കൃത ബാങ്കുകളിലായി 2053 കോടിയുടെ സ്ഥിര നിക്ഷേപവും ഗുരുവായൂർ ദേവസ്വത്തിനുണ്ട്. 271 ഏക്കർ ഭൂമിയുമുണ്ട്. മൂല്യനിർണയം നടത്താതെ നിത്യോപയോഗത്തിനായി 141.16 കിലോ സ്വർണം ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും പറയുന്നു. ഇത് മൂല്യനിർണം നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി അടുത്ത ആഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA