കൊച്ചി: ക്രൈസ്തവർക്കെതിരെ ലോകമെങ്ങും വർദ്ധിക്കുന്ന ഭീകാരാക്രമണ ഭീഷണികളിൽ നിന്ന് ഇന്ത്യയും മുക്തമല്ലെന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങളെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. നൈജീരിയയിൽ ക്രൈസ്തവർ ഇസ്ലാമിക ഭീകരരാൽ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. നിരപരാധികൾ ക്രൈസ്തവരായതിനാൽ മാത്രം കൊല്ലപ്പെടുന്നത് വേദനാജകമാണ്. ഭീകരപ്രവർത്തനങ്ങളെ നേരിടാൻ ലോക രാഷ്ട്രങ്ങൾ ഒരുമിക്കണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |