തിരുവനന്തപുരം: ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് മൂന്നിലേക്ക് മാറ്റി. 26ന് ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും കെമിസ്ട്രിയും രണ്ടര മുതൽ അഞ്ചു വരെ മാത്തമാറ്റിക്സുമാണ്. ഹെൽപ്പ് ലൈൻ- 0471- 2525300. ജൂൺ 12നാണ് പരീക്ഷ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |