തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് മാർക്ക് സമീകരണ ഫോർമുല മാറ്റിയതോടെ സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക്
കുറഞ്ഞത് 47മാർക്ക് വരെ. ആദ്യ ലിസ്റ്റിനേക്കാൾ 5000 റാങ്ക് വരെ താഴെയായി. ഗണിതത്തിന് ഒരു മാർക്ക് മാത്രം കുറവുണ്ടായിരുന്ന വർക്കലയിലെ വിദ്യാർത്ഥിക്ക് ആദ്യ ലിസ്റ്റിലെ റാങ്ക് 9600. രണ്ടാം ലിസ്റ്റിൽ 14000. ഈ വിദ്യാർത്ഥിക്ക് കഴിഞ്ഞതവണ എൻട്രൻസ് സ്കോർ 86ഉം ഇത്തവണ 120ഉം ആണ്. കഴിഞ്ഞ വർഷം പ്ലസ്ടു പാസായി എൻട്രൻസ് റിപ്പീറ്റ് ചെയ്തവർക്കാണ് കനത്ത നഷ്ടം. ഇവരുടെ 2024ലെ പ്ലസ്ടു മാർക്കിന്റെ സമീകരണമാണ് ഇത്തവണയും പരിഗണിച്ചത്. പ്ലസ്ടു സയൻസ് വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് നേടിയവർക്ക് കഴിഞ്ഞ വർഷം സമീകരണത്തിലൂടെ 35 മാർക്ക് കുറഞ്ഞെങ്കിൽ ഇത്തവണ 47ആയി. കഴിഞ്ഞവർഷം സി.ബി.എസ്.ഇക്കാർക്ക് എട്ട് മാർക്കാണ് അധികം ലഭിച്ചത്. ഇത്തവണ 12. പുതിയ റാങ്ക് ലിസ്റ്റിനെതിരേ എൻട്രൻസ് കമ്മിഷണർക്കും സർക്കാരിനും പരാതിപ്രളയമാണ്. സംസ്ഥാന സിലബസുകാർ കോടതിയെ സമീപിക്കും. അങ്ങനെയെങ്കിൽ എൻജിനിയറിംഗ് പ്രവേശനം വീണ്ടും നീളും.
18ന് തന്നെ ആദ്യ അലോട്ട്മെന്റ്
പുതിയ സമീകരണ ഫോർമുല നടപ്പാക്കാൻ നിയമസഭാ സമ്മേളനം വിളിച്ച് ബില്ല് കൊണ്ടുവരികയോ സർക്കാർ ഉത്തരവിറക്കുകയോ വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. നിലവിൽ ഇത്തരമൊരു നീക്കമില്ലെന്നും 18നുതന്നെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നും എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കി. മാർക്ക് സമീകരണത്തിന് നിയോഗിച്ച വിദഗ്ദ്ധസമിതി സമർപ്പിച്ച ഫോർമുലയല്ല സർക്കാർ നടപ്പാക്കിയതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും വ്യക്തമാക്കി. എൻട്രൻസ് കമ്മിഷണർ കൺവീനറായ സമിതി സമർപ്പിച്ച അഞ്ച് ഫോർമുലകളിലൊന്നാണ് നടപ്പാക്കിയത്. ഫോർമുലയുടെ മെരിറ്റ് ഹൈക്കോടതി ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |