തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തര സഹായമായി 2ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.
കല്പറ്റ പ്രോജക്ട് ഓഫീസർ മുഖേന താൽകാലിക സഹായമായി അനുവദിച്ച 2ലക്ഷം രൂപ ഉടനെ കുടുംബത്തിന് കൈമാറും.
വിശ്വനാഥന്റെ മരണം സംബന്ധിച്ച കാര്യങ്ങൾ സമഗ്രവും നീതിയുക്തമായും ശാസ്ത്രീയ രീതിയിൽ അന്വേഷിക്കാനാണ്
പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |