തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിയമസഭാ മന്ദിരത്തിന്റെ 25ാം വാർഷികാഘോഷപരിപാടികൾക്ക് ക്ഷണിക്കാനായാണ് ഷംസീർ ലോക്സഭാ സ്പീക്കറെ കണ്ടത്. നിയമസഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചിട്ട് മേയ് 22ന് 25 വർഷം പൂർത്തിയാവുകയാണ്.
രജതജൂബിലിയാഘോഷത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ലോക്സഭാ സ്പീക്കർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ ഷംസീർ അറിയിച്ചു. നിയമസഭാമന്ദിരത്തിന്റെ ചിത്രം ആലോഖനം ചെയ്ത ഫലകം ഓംബിർളയ്ക്ക് ഷംസീർ സമ്മാനമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |