തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികൾക്കും എരുമക്കുട്ടികൾക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് 15മുതൽ 19വരെയുള്ള അഞ്ച് ദിവസങ്ങളിലായി നൽകും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും,വെറ്ററിനറി സബ് സെന്ററുകൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പാൽ സൊസൈറ്റികൾ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദർശനം വഴിയും സൗജന്യ സേവനം ലഭിക്കും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരെയും പ്രതിരോധ കുത്തിവെപ്പിനായി നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |