തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയുടെ ഔട്ട് സ്റ്റാന്റിംഗ് വെറ്ററിനേറിയൻ അവാർഡ് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.ആർ. ശശീന്ദ്രനാഥിന് സമ്മാനിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പർഷോത്തം രുപാല പുരസ്കാരം കൈമാറി.
ദേശീയതലത്തിൽ വെറ്ററിനറി ഡോക്ടർമാർക്കിടയിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. അന്തർദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 49 ഔട്ട്സ്റ്റാന്റിംഗ് വെറ്ററിനറി ഡോക്ടർമാരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഡോ. ശോശാമ്മ ഐപ്പും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |